ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു

വിചാരണക്കോടതിക്ക് പിഴവ് പറ്റിയെന്നും തെളിവുകൾ വേണ്ട വിധം വിലയിരുത്തിയില്ലന്നും കന്യാസ്ത്രീ ഹർജിയിൽ ബോധിപ്പിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു

കൊച്ചി: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷൻസ് കോടതി ഉത്തരവിനെതിരെ ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിചാരണക്കോടതിക്ക് പിഴവ് പറ്റിയെന്നും തെളിവുകൾ വേണ്ട വിധം വിലയിരുത്തിയില്ലന്നും കന്യാസ്ത്രീ ഹർജിയിൽ ബോധിപ്പിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഈയാഴ്ച അപ്പീൽ നൽകും.
അപ്പീൽ നൽകുന്നതിന്പ്രോസിക്യൂഷന് സർക്കാർ ബുധനാഴ്ച അനുമതി നൽകി.അഡ്വക്കറ്റ് ജനറലിൻ്റെ
നിയമോപദേശ പ്രകാരമാണ്ആദ്യന്തര വകുപ്പിൻ്റെ അനുമതി. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കേസ്. കന്യാസ്ത്രീയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടന്ന് ചുണ്ടിക്കാട്ടിയാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത് 'പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം