ഗ്രാമത്തിലെ മുഴുവന്‍ പേരും 'അമിതാഭ് ബച്ചനും' 'സോനം കപൂറും' ; പെണ്‍കുട്ടികളുടെ വിവാഹം പ്രതിസന്ധിയില്‍
പെണ്‍കുട്ടികളുടെ ശരാശരി ഉയരം 5അടി 10 ഇഞ്ചാണ്, പുരുഷന്മാരുടേത് ആറടിയില്‍ കൂടുതലും

ബെട്ടിയ (ബിഹാര്‍) : സാധാരണഗതിയില്‍ എല്ലാ മനുഷ്യര്‍ക്കും അവരുടെ പ്രായത്തിനൊത്ത ഉയരമുണ്ടാകും. അത് ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അങ്ങനെതന്നെ. ഇന്ത്യന്‍ സിനിമയിലെ ഏറെ പൊക്കമുള്ള രണ്ടുപേരാണ് അമിതാഭ് ബച്ചനും സോനം കപൂറും.എന്നാല്‍ ഉയരം കൂടിയതിന്റെ പേരില്‍ വിവാഹം പോലും കഴിയ്ക്കാനാവാത്ത ഒരുകൂട്ടം പെണ്‍കുട്ടികളുണ്ട് ഒരു ഗ്രാമം മുഴുവന്‍. അവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബിഹാര്‍ ബേട്ടിയ ജില്ലയില്‍ മർഹിയ ഗ്രാമത്തിലെ പെൺകുട്ടികളുടെ ഉയരമാണ് വിവാഹത്തിന് തടസമായിട്ടുള്ളത്.ഈ ഗ്രാമത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും ശരാശരി ഉയരം 5അടി 10 ഇഞ്ചാണ്. എന്നാല്‍ ഉയരത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളും പിന്നോട്ടല്ല. ആറടിയില്‍ കൂടുതലാണ് ആണ്‍കുട്ടികളുടെ ഉയരം. ഉയരമുള്ളത് കൊണ്ട് ഗ്രാമത്തിലെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമുള്ള അധികം പേരും പട്ടാളത്തില്‍ ചേര്‍ന്നവരാണ്.എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നല്ല പൊക്കമുള്ളതിനാല്‍ പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ ആരുമെത്താറില്ല. മര്ഹിയ ഗ്രാമത്തില്‍ 250 വീടുകളിലായി 1400ലധികം പേരാണുള്ളത്. ഇതില്‍ 100 വീടുകള്‍ സിവാനിലെ ഹലുവാർ പിപ്രയുടെ കൗശിക് വംശ രജപുത്ര തലമുറയിൽപ്പെട്ടവരാണ്.കൂടുതല്‍ ഉയരമുള്ളത് കൊണ്ട് വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് വരനെ കണ്ടെത്തുകയെന്ന് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാണ് ഉയരം കാരണം ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണമെന്നും ഗ്രാമവാസികള്‍ പറയുന്നു. വളരെയധികം വര്‍ഷങ്ങള്‍ക്കുമുമ്പ് ബേട്ടിയയില്‍ ഹരേന്ദ്ര കിഷോർ സിങ് എന്നൊരു രാജാവുണ്ടായിരുന്നു.ഇദ്ദേഹം പാല്‍ക്കിയില്‍ പോവുമ്പോള്‍ ആനയുടെ ആക്രമണത്തിന് ഇരയായി. അതേസമയം അതുവഴി കടന്നുവന്ന ധ്രുവ് നാരായണ്‍ സിങ് എന്നൊരാള്‍ തന്റെ വാളുകൊണ്ട് ആനയുടെ തുമ്പിക്കൈ വെട്ടി മാറ്റി രാജാവിന്റെ ജീവന് രക്ഷിച്ചു.സന്തോഷവാനായ രാജാവ് അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിക്കുകയും മര്ഹിയ ഗ്രാമത്തില്‍ 100 ഏക്കര്‍ ഭൂമി നല്‍കുകയും ചെയ്തു. സ്വന്തമായി ഭൂമി കിട്ടിയതോടെ അദ്ദേഹം കുടുംബവുമൊത്ത് അവിടെ താമസമാക്കുകയുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ തലമുറകളെല്ലാം പിന്നീട് അവിടെ തന്നെ വസിക്കുകയുമായിരുന്നു.അങ്ങനെ ആനയുടെ തുമ്പിക്കൈ വെട്ടിമാറ്റിയത് കൊണ്ടാണ് അദ്ദേഹത്തിന്റ തലമുറയിലുള്ളവര്ക്കെല്ലാം ഉയരം വയ്ക്കാന്‍ കാരണമെന്നാണ് ഗ്രാമവാസികള്‍ വിശ്വസിച്ചുപോരുന്നത്.