തൃക്കാക്കര ഉപതെരഞ്ഞെടുപ് 31 ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ് 31 ന്

ന്യൂഡൽഹി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ഈ മാസം 31നാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ് കമ്മിഷൻ നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം
പുറപ്പെടുവിക്കും. മെയ് 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പന്ത്രണ്ടിന് സൂഷ്മ പരിശോധന.16 വരെ പത്രിക പിൻവലിക്കാം. ജൂൺ 3നാണ് വോട്ടെടുപ്പ് .പി .ടി തോമസിൻ്റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഒഴിവുവന്നത്. മണ്ഡലത്തിൽ ചതുഷ്ക്കോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. പി ടി.തോമസിൻ്റെ ഭാര്യ ഉമ തോമസിനാണ് യുഡിഎഫിൽ സാധ്യത. ഇടതു മുന്നണിയും ബിജെപിയും തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചി ദിച്ചിട്ടുണ്ട്. ട്വൻറി-20 -ആം ആദമി സഖ്യം തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചതോടെ മൽസരം
മുന്നണികൾക്ക് മത്സരം കടുക്കും.യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് തിരുവനന്തപുരത്ത് ഇന്ന് ചർച്ച നടക്കും. കെ.പി സി സി പ്രസിഡൻറ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കം'