തൃക്കാക്കര സൗഭാഗ്യം; മുഖ്യമന്ത്രിയുടെ പ്രയോഗം ആവര്‍ത്തിച്ച് ഇപി ജയരാജന്‍

കെ.വി തോമസിനെ ഇടതുമുന്നണി ഉൾക്കൊണ്ട് കഴിഞ്ഞു. കെ.വി തോമസ് ഇടതു കൺവെൻഷൻ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് മാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയവർ തങ്ങളും വഴിയാധാരമാകുമെന്ന് ഓർക്കണമെന്നും ജയരാജൻ പറഞ്ഞു.

തൃക്കാക്കര സൗഭാഗ്യം; മുഖ്യമന്ത്രിയുടെ പ്രയോഗം ആവര്‍ത്തിച്ച് ഇപി ജയരാജന്‍

എറണാകുളം: മുഖ്യമന്ത്രിക്ക് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യമാണെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ തോൽപ്പിക്കാനുള്ള സൗഭാഗ്യമാണ് എൽഡിഎഫിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ വോട്ടർമാർ ഇത് ഉപയോഗപ്പെടുത്തും എന്നാണ് കരുതുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇന്നലെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യമാണെന്ന് പറഞ്ഞത്.

ഇതിന് പിന്നാലെ പി.ടി തോമസിന്‍റെ മരണത്തെ സൗഭാഗ്യമായി ഇടതുപക്ഷം കാണുന്നു എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല.

പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി.ടിയെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇപി ജയരാജന്‍ രംഗത്ത് എത്തിയിരിക്കുന്നത്.