തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ കാൽ കഴിച്ചൂട്ട് വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് ഹൈകോടതി

പന്ത്രണ്ട് നമസ്കാരം അഥവാ കാൽ കഴിച്ചൂട്ട് ക്ഷേത്രാചാരമാണന്നും അതിൽ ഇടപെടാനോ പേര് മാറ്റാനോ സർക്കാരിനോ ദേവസ്വം ബോർഡിനോ അധികാരമില്ലെന്നും ആചാരങ്ങൾ നിലനിർത്തുക എന്നത് ദേവസ്വം ബോർഡിൻ്റെ ഭരണഘടന പ്രകാരമുള്ള ഉത്തരവാദിത്വമാണന്നും കോടതി വ്യക്തമാക്കി.

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ കാൽ കഴിച്ചൂട്ട് വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് ഹൈകോടതി

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ കാൽ കഴിച്ചൂട്ട് വിവാദത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ച് ഹൈകോടതി. മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വസ്തുതകൾ പരിശോധിച്ച്ശരിയായ വിവരങ്ങൾ പൊതുസമൂഹത്തിൽ 
എത്തിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ടന്നും കോടതി വ്യക്തമാക്കി.കാൽ കഴുകിച്ചട്ട് വിവാദത്തിൽ മാധ്യമ വാർത്തകളെ തുടർന്ന്സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസുമാരായ
അനിൽ നരേന്ദ്രനും പി.ജി.അജിത്കുമാറും അടങ്ങുന്ന ദേവസ്വം ബഞ്ചിൻ്റെ ഉത്തരവ്.

പന്ത്രണ്ട് നമസ്കാരം അഥവാ കാൽ കഴിച്ചൂട്ട് ക്ഷേത്രാചാരമാണന്നും അതിൽ ഇടപെടാനോ പേര് മാറ്റാനോ സർക്കാരിനോ ദേവസ്വം ബോർഡിനോ അധികാരമില്ലെന്നും  ആചാരങ്ങൾ നിലനിർത്തുക എന്നത് ദേവസ്വം ബോർഡിൻ്റെ ഭരണഘടന പ്രകാരമുള്ള  ഉത്തരവാദിത്വമാണന്നും കോടതി വ്യക്തമാക്കി.

 ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ പന്ത്രണ്ട് നമസ്ക്കാരത്തിൻ്റെ ഭാഗമായുള്ള ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട് വഴിപാട്സംബന്ധിച്ച മാധ്യമ വാർത്ത തെറ്റാണന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. മാധ്യമ വാർത്തയിൽ പരാമർശിക്കുന്നതു പോലെ ഭക്തർ പൂജാരികളായ ബ്രാഹ്മണരുടെ കാൽ കഴുകിയിട്ടില്ലന്നും തന്ത്രിയാണ്പന്ത്രണ്ട് പൂജാരികളുടെ കാൽ കഴുകിയതെന്നും ബോർഡ് സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ദേവസ്വം അസിസ്റ്റൻസ് കമ്മിഷണറുടെ റിപോർട് തേടിയെന്നും അഖില തന്ത്രി സമാജത്തിൻ്റെ യോഗം വിളിച്ചെന്നും പന്ത്രണ്ട് നമസ്ക്കാരം വഴിപാട്സ മാരാധന എന്ന പേരിൽ പുനർനാമകരണം ചെയ്തുവെന്നും ബോർഡ്കോടതിയെ അറിയിച്ചു.ബോർഡിൻ്റെ സത്യവാങ്ങ്മൂലം പരിശോധിച്ച ശേഷമാണ്ക്ഷേത്രാചര ചടങ്ങിൻ്റെ പേര് മാറ്റാൻ ബോർഡിന്അധികാരമില്ലന്ന് കോടതി
വ്യക്തമാക്കിയത് '