പുറത്താക്കേണ്ടത് എഐസിസി; സുധാകരന്‍ നുണ പറയുന്നു, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

പുറത്താക്കേണ്ടത് എഐസിസി; സുധാകരന്‍ നുണ പറയുന്നു, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്.തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെ വി തോമസിന്റെ പ്രതികരണം. കോണ്‍ഗ്രസ് സംസ്ക്കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ലെന്നും അതിനാല്‍ താന്‍ എല്‍ഡിഎഫിലേക്ക് പോകില്ലെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി - കെ വി തോമസ് കൂട്ടിച്ചേർത്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3