തട്ടുപൊളിപ്പൻ വിൽപനയുമായി 10 ബെസ്റ്റ് കാറുകൾ

മാർച്ചിൽ വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഇവരാണ് താരങ്ങൾ

2022 മാർച്ചിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ ലിസ്റ്റ് പുറത്ത്.  ആറ് മോഡലുകളുമായി മാരുതി സുസുക്കി വീണ്ടും പട്ടികയിൽ ആധിപത്യം തുടരുന്നു. രണ്ട് മോഡലുകളുമായി ഹ്യുണ്ടായിയും ടാറ്റയും പട്ടികയിൽ ചേരുന്നു.

മാരുതി സുസുക്കി വാഗൺആർ (24,634 യൂണിറ്റുകൾ) 
2022 മാർച്ചിൽ 24,634 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് മാരുതി സുസുക്കി വാഗൺആർ വീണ്ടും പട്ടികയിലെ ഒന്നാം സ്ഥാനം കൈയ്യടക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, ഇന്തോ ജാപ്പനീസ് കമ്പനിക്ക് 2021 മാർച്ചിൽ 18,757 യൂണിറ്റ് വാഗൺആർ ഹാച്ച്ബാക്ക് മാത്രമേ വിൽക്കാനായിരുന്നുള്ളൂ. എന്നാൽ മാരുതിക്ക് ബോക്‌സി ഹാച്ച്‌ബാക്ക് വളരെ പോസിറ്റീവും ആത്മവിശ്വാസം നൽകുന്നതുമായ 31 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തുന്നുണ്ട്.

മാരുതി സുസുക്കി ഡിസയർ (18,623 യൂണിറ്റുകൾ) 
കമ്പനിക്ക് 18,623 പുതിയ ഉപഭോക്താക്കളെ നൽകിക്കൊണ്ട് മാരുതി സുസുക്കി ഡിസയർ എല്ലായ്പ്പോഴും കമ്പനിയ്ക്ക് സബ് ഫോർ മീറ്റർ സെഡാൻ വിഭാഗത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. 2021 മാർച്ചിൽ കമ്പനിക്ക് 11,434 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ.അതിനാൽ മാരുതി സുസുക്കി ഡിസയറും ഈ വർഷം 63 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

മാരുതി സുസുക്കി ബലേനോ (14,520 യൂണിറ്റുകൾ) 
മാരുതി സുസുക്കി അടുത്തിടെ ബലേനോയെ അപ്‌ഡേറ്റ് ചെയ്‌തിരുന്നുവെങ്കിലും, 2022 മാർച്ചിൽ കമ്പനിക്ക് 14,520 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം ഇതേ സമയത്ത് 21,217 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചതിനാൽ വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം നെഗറ്റീവ് വിൽപ്പന വളർച്ചയാണ് പ്രീമിയം ഹാച്ച് ഉണ്ടാക്കിയത്. എന്നാലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ടാറ്റ നെക്‌സോൺ (14,315 യൂണിറ്റുകൾ)
ടാറ്റ നെക്‌സോൺ സാവധാനത്തിലും സ്ഥിരതയോടെയും വിൽപ്പനയുടെ പടികൾ കയറുകയും 2022 മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ മോഡലായി മാറുകയും ചെയ്തു. 2022 മാർച്ചിൽ 14,315 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് നെക്സോൺ എന്നതും ശ്രദ്ധേയമാണ്.
2021 മാർച്ചിൽ കമ്പനി 8,683 യൂണിറ്റുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ എന്നതിനാൽ സബ് ഫോർ മീറ്റർ എസ്‌യുവി 65 ശതമാനം പോസിറ്റീവ് YoY വിൽപ്പന രേഖപ്പെടുത്തി എന്നാണ് ഇതിനർത്ഥം. അതിനുപുറമെ, ഗ്ലോബൽ NCAP -ൽ നിന്ന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നാണിത്.

മാരുതി സുസുക്കി സ്വിഫ്റ്റ് (13,623 യൂണിറ്റുകൾ)
 മാരുതി സുസുക്കി ഡിസയർ പോലെ, മാരുതി സുസുക്കി സ്വിഫ്റ്റ് എല്ലായ്പ്പോഴും ഇന്തോ ജാപ്പനീസ് ബ്രാൻഡിന്റെ സുസ്ഥിര വിൽപ്പന നേടുന്ന ഒരു മോഡലാണ്. ഇത്തവണ 2022 മാർച്ചിൽ വെറും 13,623 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞുള്ളൂ. അതിന്റെ ഫലമായി വാർഷിക വിൽപ്പനയിൽ 37 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
താരതമ്യപ്പെടുത്തുമ്പോൾ, 2021 മാർച്ചിൽ, കമ്പനി 21,714 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിയിരുന്നു സ്വിഫ്റ്റ്.

മാരുതി സുസുക്കി വിറ്റാര ബ്രെസ(12,439 യൂണിറ്റുകൾ)
മാരുതി സുസുക്കി വിറ്റാര ബ്രെസ ഒരിക്കൽ അതിന്റെ സെഗ്‌മെന്റിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും, കമ്പനി ഡീസൽ പവർട്രെയിനിന്റെ ഉത്പാദനം നിർത്തിയതിനാൽ വിൽപ്പന കുറഞ്ഞു. എന്നിരുന്നാലും, ഡീസൽ പവർട്രെയിൻ ഇല്ലെങ്കിലും, 2022 മാർച്ചിൽ 12,439 യൂണിറ്റുകൾ വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. അതിനുപുറമെ, സബ് ഫോർ മീറ്റർ പെട്രോൾ എസ്‌യുവി 10 ശതമാനം വാർഷിക വിൽപ്പന വളർച്ചയും രേഖപ്പെടുത്തി.

ഹ്യുണ്ടായി ക്രെറ്റ (10,532 യൂണിറ്റ്), ടാറ്റ പഞ്ച് (10,526 യൂണിറ്റുകൾ), ഹ്യുണ്ടായി i10 ഗ്രാൻഡ് (9,687 യൂണിറ്റുകൾ), മാരുതി സുസുക്കി ഇക്കോ (9,221 യൂണിറ്റുകൾ) എന്നിവരാണ് ഇവർക്ക് പിന്നിൽ.