കൊല്ലം - ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊല്ലം - ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ റദ്ദാക്കി

ഏറ്റുമാനൂര്‍ - കോട്ടയം - ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കൊല്ലം - പുനലൂര്‍ - ചെങ്കോട്ട പാതയില്‍ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയത്തില്‍ താത്കാലിക മാറ്റം വരുത്തുകയും ചെയ്യുമെന്ന് മധുര റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.പുനലൂര്‍ - ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസും ഗുരുവായൂര്‍ - പുനലൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസും 21 മുതല്‍ 28 വരെ പൂര്‍ണമായി റദ്ദാക്കി. തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്സ്‌പ്രസ് 27നും പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് 28നും ഉണ്ടാവില്ല. 22 മുതല്‍ 27 വരെ പാലക്കാട് - തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് 75 മുതല്‍ 90 മിനിട്ട് വൈകിയേ ഓടൂ.