ബി ജെ പി യിലെ ആഭ്യന്തര കലഹം കാരണം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു

ഗവർണർക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു. ബിജെപി ആവശ്യപ്രകാരമായിരുന്നു രാജി.ഇന്നലെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്ളവ് കുമാർ ദേബ് കണ്ടിരുന്നു.

ബി ജെ പി യിലെ ആഭ്യന്തര കലഹം കാരണം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു

അഗർത്തല: ബി ജെ പി യിലെ ആഭ്യന്തര കലഹം കാരണം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത രാജി.‌

ഗവർണർക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു. ബിജെപി ആവശ്യപ്രകാരമായിരുന്നു രാജി.ഇന്നലെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിപ്ളവ് കുമാർ ദേബ് കണ്ടിരുന്നു.

പുതിയ മുഖ്യമന്ത്രിയെ ഉടനെ തിരഞ്ഞെടുക്കും. ഇതിനായി ബിജെപി നിയമസഭാകക്ഷി യോഗം ചേരും. ഒരു വിഭാഗം എംഎൽ‌എമാരും ബിപ്ളവിനെതിരെ തിരിഞ്ഞിരുന്നു.

സംസ്ഥാനത്തെ സാമൂഹ്യസ്ഥിതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപി
നിരീക്ഷകരെ അഗർത്തലയിലേക്ക് അയച്ചിട്ടുണ്ട്