സ്പാമിന്റെയും വ്യാജ അകൗണ്ടുകളുടെയും വിശദാംശങ്ങള്‍ തീര്‍പ്പാക്കുന്നത് വരെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നിര്‍ത്തിവച്ചതായി ഇലോണ്‍ മസ്‌ക്

44 ബില്യന്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പിട്ടത്.

സ്പാമിന്റെയും വ്യാജ അകൗണ്ടുകളുടെയും വിശദാംശങ്ങള്‍ തീര്‍പ്പാക്കുന്നത് വരെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നിര്‍ത്തിവച്ചതായി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഏറ്റെടുക്കല്‍ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇലോണ്‍ മസ്‌ക്. സ്പാമും വ്യാജ അകൗണ്ടുകളുമായി അഞ്ച് ശതമാനത്തില്‍ താഴെ ഉപയോക്താക്കളെ ഉള്ളൂ എന്നത് സംബന്ധിച്ച വിശദാംശങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ ഇടപാടുമായി മുന്നോട്ടു പോകില്ലെന്ന് ടെസ്ല ചീഫ് എക്സിക്യൂടീവ് ഓഫീസറായ മസ്‌ക് പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

44 ബില്യന്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പിട്ടത്. ട്വിറ്ററില്‍ നിന്ന് 'സ്പാം ബോടുകള്‍' നീക്കം ചെയ്യുന്നതായിരിക്കും തന്റെ മുന്‍ഗണനകളിലൊന്നെന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.വ്യാജമോ സ്പാം അകൗണ്ടുകളോ ആയി പ്രവര്‍ത്തിക്കുന്ന സജീവ ഉപയോക്താക്കള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് കംപനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

റിപോര്‍ടുകള്‍ പ്രകാരം, ട്വിറ്ററിലെയും ടെസ്ലയിലെയും ഓഹരികള്‍ വിപരീത ദിശകളിലേക്ക് കുത്തനെ നീങ്ങുകയാണ്, ട്വിറ്ററിന്റെ ഓഹരി 18 ശതമാനം ഇടിഞ്ഞു. ട്വിറ്റര്‍ ഇടപാടിന് ധനസഹായം നല്‍കാന്‍ മസ്‌ക് നിര്‍ദേശിച്ച ടെസ്ലയുടെ ഓഹരി അഞ്ച് ശതമാനം ഉയര്‍ന്നു. മസ്‌കിനാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഓഹരി ഉള്ളത്.