ട്രംപിനെ തിരിച്ചെത്തിക്കാന്‍ ട്വിറ്റര്‍ ; വിലക്ക് നീക്കുമെന്ന് ഇലോണ്‍ മസ്‌ക്

ട്രംപിനെ വിലക്കിയതില്‍ ഒരു കൂട്ടം ആളുകള്‍ അസ്വസ്ഥരാണെന്നും നടപടി ശരിയായില്ലെന്നും ഇലോണ്‍ മസ്‌ക്

ട്രംപിനെ തിരിച്ചെത്തിക്കാന്‍ ട്വിറ്റര്‍ ; വിലക്ക് നീക്കുമെന്ന് ഇലോണ്‍ മസ്‌ക്

ലണ്ടന്‍ : മുൻ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് പിന്‍വലിക്കുമെന്ന് ഇലോണ്‍ മസ്‌ക്. അദ്ദേഹം ട്വിറ്റര്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതോടെയാകും പുതിയ നടപടി. വിലക്ക് ധാർമികമായി തെറ്റാണെന്നും വിഡ്ഢിത്തമാണെന്നും മസ്‌ക് പറഞ്ഞു.

ട്രംപിനെ വിലക്കിയതിൽ പലരും അസ്വസ്ഥരാണെന്നും അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചത് തെറ്റാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. 2021 ജനുവരി 6 ന് ക്യാപിറ്റോളില്‍ നടന്ന കലാപത്തെത്തുടർന്നാണ് ട്രംപിനെ ട്വിറ്റർ വിലക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ കലാപത്തിന് വഴിവച്ചു എന്നായിരുന്നു കണ്ടെത്തല്‍.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ട്രംപിനെ വിലക്കിയതില്‍ പലരും അസ്വസ്ഥരാണെന്ന് മസ്‌കിന് ആശങ്കയുണ്ടെങ്കിൽ, നടപടി എടുത്തില്ലായിരുന്നെങ്കില്‍ ഇനിയും എത്രപേർ അസ്വസ്ഥരാകുമെന്ന് മസ്‌ക് അറിയണമെന്ന് നോട്രഡാം സര്‍വകലാശാലയിലെ പ്രൊഫസര്‍ കേഴ്സ്റ്റൺ മാർട്ടിൻ പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒരു ചെറിയ കൂട്ടം വ്യക്തികളുടെ അഭിപ്രായത്തെക്കുറിച്ച് മാത്രമേ മസ്‌ക് ആശങ്കപ്പെടുന്നുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ തന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചാലും ട്വിറ്ററിൽ വീണ്ടുമെത്താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതുമുതല്‍ സ്വന്തം പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. മസ്‌കിന്റെ പരാമർശങ്ങളോട് ട്രംപോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam