ചൊവ്വ പര്യവേക്ഷണത്തിനായി യുഎഇയും നാസയും കൈകോർക്കുന്നു.
യു.എ.ഇയുടെ പേടകമായ ഹോപ് പ്രോബും നാസയുടെ പേടകം മാവനുമാണ് ചൊവ്വ ദൗത്യത്തില്‍ പുതുചരിതമെഴുതാനും പുത്തന്‍ അറിവുകള്‍ പങ്കിടാനും ഒന്നിക്കുന്നത്.

ചൊവ്വ ദൗത്യത്തില്‍ പുതുചരിതമെഴുതാനും പുത്തന്‍ അറിവുകള്‍ പങ്കിടാനും യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബും നാസയുടെ പേടകം മാവനും കൈകോര്‍ക്കുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വയെ കുറിച്ച് മനുഷ്യരാശിക്ക് കൂടുതല്‍ അറിവു ലഭിക്കാന്‍ ഈ കരാര്‍ ഉപകരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ചൊവ്വയില്‍ വിജയകരമായി പ്രവേശിച്ച പേടകങ്ങളാണ് ഹോപ്പും മാവനും. ഇരു പേടകങ്ങളും ശേഖരിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ പരസ്പരം കൈമാറാനാണ് ധാരണ. ഇത് ശാസ്ത്രലോകത്ത് വലിയ നേട്ടങ്ങള്ക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍. 2020ലാണ് യു.എ.ഇയുടെ ചൊവ്വ പേടകമായ ഹോപ് പ്രോബ് പുറപ്പെട്ടത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിജയകരമായി ചൊവ്വയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇപ്പോഴും നിരവധി ചിത്രങ്ങള്‍ ഹോപ് പകര്‍ത്തി അയക്കുന്നുണ്ട്. 2014ലാണ് മാവന് ചൊവ്വയിലെത്തിയത്. ചൊവ്വയെ കുറിച്ച് കൂടുതല്‍ അറിവുകളിലേക്ക് വെളിച്ചം വീശാന്‍ സാധ്യതയുള്ള വിവരങ്ങള്‍ ഹോപ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ചൊവ്വയുടെ ഭ്രമണ പദത്തില്‍നിന്ന് നിരീക്ഷിച്ച് പകര്‍ത്തിയ ചിത്രങ്ങളടക്കം 57ജിഗാബൈറ്റ് ഡാറ്റയാണ് പുതുതായി ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30വരെ കണ്ടെത്തിയതാണ് ഈ വിവരങ്ങള്‍. നേരത്തെ രണ്ടു തവണകളായി ഹോപ്പ്രോബ് വിലപ്പെട്ട നിരവധി വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.