ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവുമായി ഉക്രൈൻ

യുക്രൈനില്‍‍ നിന്നും മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കുമെന്ന് യുക്രൈന്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവുമായി ഉക്രൈൻ

യുക്രൈനില്‍‍ നിന്നും മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കുമെന്ന് യുക്രൈന്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.തുടര്‍ പഠനം ഏറ്റെടുക്കാന്‍ ഹംഗറി തയ്യാറാണെന്നും പഠനമികവ് അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ആറാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അന്തിമമായിട്ടുള്ള പരീക്ഷ വേണ്ടെന്ന തീരുമാനമെടുക്കുകയും പഠന മികവിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി നല്‍കാനുമാണ് തീരുമാനം. ഇക്കാര്യം യുക്രൈന്‍ അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. കൂടാതെ ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാന്‍, പോളണ്ട് തുടങ്ങിയിടത്തുള്ള മെഡിക്കല്‍ സിലബസും യുക്രൈനിലെ സിലബസും തമ്മില്‍ ഏകദേശം ഒന്നാണെന്നും അതിനാല്‍ മറ്റു രാജ്യങ്ങളില്‍ കൂടി തുടര്‍പഠനം സാധ്യമാക്കാനാകുമെന്നും യുക്രൈന്‍ അറിയിക്കുകയും ചെയ്തു.