പ്രതിസന്ധി മൂലമാണ് ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്; യു.ഡി.എഫ് അധികകാലം ഉണ്ടാവില്ല -ഇ.പി ജയരാജന്‍

പ്രതിസന്ധി മൂലമാണ് ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്; യു.ഡി.എഫ് അധികകാലം ഉണ്ടാവില്ല -ഇ.പി ജയരാജന്‍

പ്രതിസന്ധി മൂലമാണ് തൃക്കാക്കരയില്‍ ഉമതോമസിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി​യതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.യു.ഡി.എഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നണി അധികകാലം ഉണ്ടാവില്ല. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും തൃക്കാക്കരയില്‍ സഹതാപതരംഗം ഉണ്ടാവില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവും എം. സ്വരാജും ഉള്‍പ്പെടെ നേതൃയോഗം ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്നിരുന്നു. ജില്ല കമ്മിറ്റിയംഗം അഡ്വ. കെ.എസ്. അരുണ്‍കുമാറിന്‍റെ പേരടക്കം പരിഗണനയിലുണ്ട്.

തൃക്കാക്കര ജയിച്ചാല്‍ നിയമസഭയില്‍ എല്‍.ഡി.എഫിന് സെഞ്ച്വറി അടിക്കാമെന്നതാണ് സി.പി.എമ്മിന് കൈവരുന്ന ഏറ്റവും വലിയ നേട്ടം. രൂപവത്കരണശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കൈവശം വെച്ച മണ്ഡലം പിടിച്ചെടുത്തു എന്നതിനെക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വികസന രാഷ്ട്രീയത്തിന് ലഭിക്കുന്ന മറ്റൊരു ജനകീയ അംഗീകാരം കൂടിയായി അത് മാറും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

യു.ഡി.എഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും നേരിടുന്ന വലിയ പരീക്ഷ കൂടിയാണിത്. അതിനാല്‍ ഭരണത്തിന്‍റെ എല്ലാ സൗകര്യവും എല്‍.ഡി.എഫിന്‍റെ സംഘടനാ സംവിധാനവും തൃക്കാക്കരയില്‍ കേന്ദ്രീകരിക്കും.