മലബാർ എക്‌സ്‌പ്രസിന്‍റെ കോച്ചിനുള്ളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

ഭിന്നശേഷിക്കാരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

മലബാർ എക്‌സ്‌പ്രസിന്‍റെ കോച്ചിനുള്ളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

മലബാർ എക്‌സ്‌പ്രസിൻ്റെ കോച്ചിനുള്ളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഒന്നര മണിക്കൂറോളം ട്രെയിൻ കൊല്ലത്ത് നിർത്തിയിട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കൊല്ലത്തിനും കായംകുളത്തിനും ഇടക്ക് വച്ചാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റിയശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam