ഒരു കോടി ഉപഭോക്താക്കളുമായി അപ്സ്റ്റോക്സ്
പുതിയ നിക്ഷേപകര്‍ക്കും അനുഭവ സമ്പന്നർക്കും ഒരു പോലെ സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് അപ്സ്റ്റോക്സ്

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക്സിന്റെ നിക്ഷേപകരുടെ എണ്ണം ഒരു കോടിയിലെത്തി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
2009-ല്‍ സ്ഥാപിതമായ അപ്സ്റ്റോക്സ് 2020 ജൂണില്‍ പത്തു ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ലു പിന്നിട്ടശേഷം രണ്ടു വര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്.
പുതിയ നിക്ഷേപകര്‍ക്കും അനുഭവ സമ്പന്നർക്കും ഒരു പോലെ സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കി കൊണ്ടാണ് അപ്സ്റ്റോക്സ് മുന്നേറുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഓരോ ഇന്ത്യക്കാരനും വേണ്ടി നിക്ഷേപ പ്രക്രിയ ലളിതമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അപ്സ്റ്റോക്സ് സ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ളവര്‍ തങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.