ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിന്‍വലിക്കണമെന്ന് അമേരിക്ക

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രതിനിധി ലിന്‍ഡ തോമസാണ് ആവശ്യം ഉന്നയിച്ചത്.

ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിന്‍വലിക്കണമെന്ന് അമേരിക്ക

ഗോതമ്പിന് ഏര്‍പ്പെടുത്തിയ കയറ്റൂമതി നിയന്ത്രണം ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ പ്രതിനിധി ലിന്‍ഡ തോമസ്. അമേരിക്കയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇന്ത്യന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലിന്‍ഡാ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നു യുക്രെയ്നില്‍ ഉണ്ടായ ഭക്ഷ്യക്ഷാമം എങ്ങനെ പരിഹരിക്കാമെന്നും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ആഗോളവ്യാപകമായി റഷ്യയും യുക്രെയ്നുമാണ് ആവശ്യമായ ഗോതമ്പിന്‍റെ 30 ശതമാനവും കയറ്റി അയക്കുന്നത്. യുദ്ധത്തെ തുടര്‍ന്നു ഈ കയറ്റുമതി താറുമാറായിരിക്കുന്നത് മറ്റു രാജ്യങ്ങളുടെ ഭക്ഷ്യ സുസ്ഥിരതയെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നതെന്നും ലിന്‍ഡ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുദ്ധം ആരംഭിച്ചതിനുശേഷം  ഗോതമ്പിന്‍റെ വില 60 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല 2022 -2023 ല്‍ ഗോതമ്പിന്‍റെ ഉത്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറയുമെന്ന് യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.