"ഇത്‌ ഇന്ന്‌ അവസാനിപ്പിച്ചുകൊള്ളണം'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനു മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വി ഡി സതീശന്‍

"ഇത്‌ ഇന്ന്‌ അവസാനിപ്പിച്ചുകൊള്ളണം'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനു മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വി ഡി സതീശന്‍

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ മൈക്കും പിടിച്ചു നടന്ന് പ്രതികരണമെടുത്തുകൊടുക്കുകയാണെന്നും അത് ഇന്നു അവസാനിപ്പിച്ചുകൊള്ളണമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

രാവിലെ കോലും കൊണ്ട് തോപ്പുംപടിയിലെ ഒരു വീട്ടില്‍പോയി പ്രതികരണം എടുത്തിട്ട് ഞങ്ങളോട് പ്രതികരണം മേടിക്കുന്നതും അവസാനിപ്പിച്ച്‌ കൊള്ളണമെന്നും സതീശന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണിപ്പെടുത്തി. കെ വി തോമസിന്റെ പ്രതികരണം മാധ്യമങ്ങള്‍ കൊടുക്കുന്നതില്‍ അരിശംപൂണ്ടാണ് സതീശന്‍ ഇതു പറഞ്ഞത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ടാണെന്നും അത് ദീപ്തിയുടെ വിശ്വാസ്യതയാണു തകര്‍ത്തതെന്നും സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിന്റെ വാര്‍ത്തകളില്‍ സസ്പെന്‍സ് എന്ന് കൊടുത്തതുകൊണ്ടാണ് മാധ്യമങ്ങളോട് ഇത്രയും പറയേണ്ടി വന്നതെന്നും സതീശന്‍ പറഞ്ഞു.