വർക്കല ശിവപ്രസാദ് കൊലക്കേസ് ;പ്രതികളെ വെറുതെ വിട്ടു

ജീവപര്യന്തം തടവിന് ശിക്ഷിച്ച  തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.

വർക്കല ശിവപ്രസാദ് കൊലക്കേസ് ;പ്രതികളെ വെറുതെ വിട്ടു

കൊച്ചി:വർക്കല ശിവപ്രസാദ് കൊലക്കേസിൽ ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച  തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഡിഎച്ച്ആർ എം ദക്ഷിണ മേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കമുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
കൊലപാതകത്തിൽ പ്രതികളുടെ പങ്കിന് മതിയായ തെളിവ് ഹാജരാക്കാൻ പൊലിസിന് കഴിഞ്ഞില്ലന്ന്കോടതി വ്യക്തമാക്കി.പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയില്ലന്നും
ആയുധം കണ്ടെടത്തില്ലന്നും കൃത്യം നാത്തിയ പ്രതികളെ മുന്നുർഷത്തിന് ശേഷമാണ്
അറസ്റ്റ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.ഗൂഡാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ശരിവെച്ചു കൊലപാതക ശ്രമത്തിനാണ് സുധി നാരായണനെ വിചാരണക്കോടതി ശിക്ഷിച്ചത് '

2009 സെപ്റ്റംബർ 23ന് പ്രഭാത നടത്തത്തിനിടെ ശിവപ്രസാദിനെ  ഡി എച് ആർ എം പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്.