വിജയ് ബാബുവിനെ അമ്മയുടെ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി

നടനെതിരെ നടപടി വേണമെന്ന് ശ്വേതാ മേനോൻ ചെയർപേഴ്സണായ ഇൻറണൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു

വിജയ് ബാബുവിനെ അമ്മയുടെ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി

കൊച്ചി: പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ താരസംഘടന
അമ്മയുടെ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി.
കേസ് തീരും വരെ വിജയ് ബാബു വിനെ നിർവാഹക സമിതിയിൽ നിന്ന് മാറ്റി നിറുത്തും. നിർവാഹക സമിതിയിൽ നിന്നു മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വിജയ് ബാബു സഘടനക്ക് നൽകിയ കത്ത് നൽകിയിരുന്നു. വിജയ് ബാബു നൽകിയ വിശദീകരണം എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നടനെതിരെ നടപടി വേണമെന്ന് ശ്വേതാ മേനോൻ ചെയർപേഴ്സണായ ഇൻറണൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
യുവനടി യെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നിരിക്കുകയാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam