വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ് ബുക്ക് വീഡിയോ പിൻവലിച്ചു.

വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ് ബുക്ക് വീഡിയോ പിൻവലിച്ചു.

ബലാൽസംഗക്കേസിൽ പ്രതിയും നടനും നിർമാതാവുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ് ബുക്ക് വീഡിയോ പിൻവലിച്ചു.
താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവിൽ വന്നത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന്
കുരുക്കായത്. പരാതിക്കാരിയുടെ മെസേജ് തൻ്റെ കൈവശം ഉണ്ടെന്നും 
ഫൈറ്റ് ചെയ്യാൻ തയ്യാറാണന്നും നടൻ പറഞ്ഞിരുന്നു. അതിനിടെ
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെക്കറിച്ച് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. അടുത്ത മാസം 4 ന്
തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഡബ്ളിയുസിസി, ഫെഫ്ക, പ്രൊബ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ എന്നീ സംഘടനകളെയാണ് ചർച്ചക്ക്
വിളിച്ചിരിക്കുന്നത്. കമ്മീഷൻ
റിപോർട് സമർപ്പിച്ചിട്ടും സർക്കാർ പുറത്തു വിടാത്ത
സാഹചര്യത്തിൽ വലിയ വിമർശനമുയർന്നിരുന്നു. ഇതെത്തുടർന്നാണ് യോഗം .