മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് വിനായകന്‍

തന്റെ പരാമർശം വ്യക്തിപരമായിരുന്നില്ല എന്നും വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് വിനായകന്‍

ഒരുത്തീ സിനിമയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകയെ ചൂണ്ടി നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനായകൻ. തന്റെ പരാമർശം വ്യക്തിപരമായിരുന്നില്ല എന്നും വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.

മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നുമാണ് വിനായകൻ പറഞ്ഞത്. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കിൽ ഇനിയും അത് ചെയ്യുമെന്നും വിനായകൻ പറഞ്ഞു. മാധ്യമപ്രവർത്തകയെ ചൂണ്ടി ഇവരോട് തോന്നിയാലും ചോദിക്കുമെന്നും നടൻ കൂട്ടിച്ചേർത്തിരുന്നു. വിനായകന്റെ പരാമർശങ്ങൾക്കെതിരേ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.