വിസ്മയ കേസ്; പ്രോസിക്യൂഷന്‍ വാദം തുടങ്ങി

വിസ്മയ കേസ്; പ്രോസിക്യൂഷന്‍ വാദം തുടങ്ങി

വിസ്മയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം കൊല്ലം ഒന്നാം അഡീ. സെഷന്‍സ് ജഡ്ജി മുമ്പാകെ ചൊവ്വാഴ്ച ആരംഭിക്കും.വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായി പ്രോസിക്യൂഷന്‍ ഭാഗം വാദം ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി കേസിനുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പ്രോസിക്യൂഷനും പ്രതിഭാഗവും ഫോണിലെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളെ അധികരിച്ച്‌ വാദം പറയുന്നതിനാല്‍ പ്രതിയുടെയും വിസ്മയയുടെയും ഉള്‍പ്പെടെ സംഭാഷണങ്ങള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. പ്രതിഭാഗം സാക്ഷി വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയായി. പ്രതിഭാഗത്തുനിന്ന് അഞ്ച് പേരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് സമര്‍പ്പിച്ചതെങ്കിലും രണ്ടുപേരെ മാത്രമേ വിസ്തരിച്ചുള്ളു. മൂന്ന് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കിയിരുന്നെങ്കിലും അവരെ വിസ്തരിച്ചില്ല. കിരണ്‍കുമാറിന്‍റെ മാതൃസഹോദര പുത്രന്‍ ശ്രീഹരി, ശൂരനാട് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ ഗിരീഷ് എന്നിവരെയാണ് വിസ്തരിച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam