യൂറോപ്പിന് മുന്നറിയിപ്പുമായി പുടിന്‍

ലോകശക്തികളെന്ന് അവകാശപ്പെടുന്നവര്‍, നാസി ചിന്തകളോടെയാണ് റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും പുടിൻ പറഞ്ഞു.

യൂറോപ്പിന് മുന്നറിയിപ്പുമായി പുടിന്‍

എല്ലാ പാശ്ചാത്യ ശക്തികളും ചേര്‍ന്ന് തങ്ങളെ ആക്രമിച്ച്‌ ഇല്ലാതാക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രെയ്‌നെ ആക്രമിച്ചത് കൃത്യസമയത്താണെന്നും പുടിന്‍ വ്യക്തമാക്കി. ലോകശക്തികളെന്ന് അവകാശപ്പെടുന്നവര്‍, നാസി ചിന്തകളോടെയാണ് റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്. റഷ്യ രണ്ടാം ലോകമഹായുദ്ധത്തില്‍ നേടിയ വിജയം ആഘോഷിക്കുന്ന വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

'സഖ്യസേനകളും പാശ്ചാത്യ രാജ്യങ്ങളും തങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എങ്ങിനെയാണോ രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ ജയിച്ചത് അതുപോലുള്ള പോരാട്ടമാണ് നിലവില്‍ നടത്തുന്നത്. വിജയം കാണും വരെ പോരാട്ടം തുടരും', പുടിന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

'റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പോരാട്ടം, അന്നത്തെ ലോകശക്തികളോടായിരുന്നു. അന്ന് മുതല്‍ ഈ ഒരു സമയം വരെ, നമ്മുടെ സൈനികര്‍ കാണിച്ചിട്ടുള്ളത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഇന്ന് നമ്മളെല്ലാം ചേര്‍ന്ന്, ആധുനിക കാലഘട്ടത്തിലെ നാസി ചിന്തകള്‍ക്കെതിരെ ശക്തമായി പോരാടും',പുടിന്‍ പറഞ്ഞു.