രോഹിത് ശർമ്മയുടെ ഫോമിൽ ആശങ്കയില്ലെന്ന് ജയവർധനെ

IPL, IPL2022, MumbaiIndians, RohitSharma

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫോമിൽ ആശങ്ക ഇല്ല എന്ന് പരിശീലകൻ മഹേള ജയവർധനെ. രോഹിത് ശർമ്മ ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്നായി ആകെ 108 റൺസ് മാത്രമെ നേടിയിട്ടുള്ളൂ. എന്നാൽ ഇത് തന്നെ ആശങ്കപ്പെടുത്തുന്നില്ല എന്നും രോഹിതിന്റെ വലിയ ഇന്നിങ്സ് ഉടൻ ഉണ്ടാകും എന്നും ജയർധനെ പ്രതീക്ഷ പ്രകടിപ്പിച്ചു.

“രോഹിത് ഇന്നിങ്സ് നന്നായി തുടങ്ങുന്നുണ്ട്‌. ടൈമിങും എല്ലാം നല്ലതാണ്. എന്നാൽ ആ തുടക്കം മുതലെടുത്ത് വലിയ ഇന്നിങ്സ് ആക്കി മാറ്റാൻ രോഹിതിന് പറ്റുന്നില്ല. അതിൽ രോഹിത് തന്നെ നിരാശനാണ്‌.” ജയവർധനെ പറഞ്ഞു

“രോഹിത് 14-15 ഓവറുകൾ വരെ ബാറ്റ് ചെയ്യുന്നതും ആ വലിയ സ്‌കോറുകൾ നേടുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. ഇത് ഇനിയും സംഭവിക്കും. അദ്ദേഹം മികച്ച നിലവാരത്തിലുള്ള കളിക്കാരനാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല.” ജയവർധനെ പറഞ്ഞു.