പാലക്കാട് ഏറ്റവും വർഗീയവത്കരിക്കപ്പെടുന്ന ജില്ലയാവുമ്പോൾ | NARADA NEWS

പാലക്കാട്ട് ഇപ്പോൾ സർവകക്ഷിയോഗങ്ങളുടെയും, മധ്യസ്ഥതയുടെയും സമയമാണ്. കൊലക്കത്തി താഴെ വെക്കണമെന്നും സമാധാനം പുലരണമെന്നുമുള്ള ചർച്ചകളിൽ സമ്മതം മൂളിയവരും, പക്ഷപാതപരമെന്ന് പറഞ്ഞ് മാറി നിന്നവരുമുണ്ട്. എന്തായാലും പാലക്കാട് സമാധാനം ഇനിയും അകലെയാണ്.