സ്ത്രീ ഒരു ലൈംഗിക വസ്തുവല്ല | NARADA NEWS

സ്ത്രീ ശരീരം എന്നും നിഗൂഢമായ എന്തോ ഒരു സംഭവം ആയിട്ടാണ് അവതരിപ്പിക്കുന്നത്. തുണിയിൽ പൊതിഞ്ഞുകെട്ടി കൊണ്ട് നടക്കാനുള്ള വസ്തുവാണ് ഓരോ പെൺ ശരീരങ്ങളും എന്നതാണ് പൊതു സമൂഹത്തിന്റെ കാഴ്ചപാട് . സ്ത്രീ ശരീരം ലൈംഗികതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. "സ്ത്രീയുടെ കാല്, മാറ്, തുട, വയറ്, യോനി ഇതൊക്കെത്തന്നെ ഇപ്പോഴും എപ്പോഴും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ എല്ലാ ചര്‍ച്ചകളും വിവാദങ്ങളും എത്തി നില്‍ക്കുന്നത് നടിയും ഫെമിനിസ്ററുമായ റിമ കല്ലിങ്കലിന്‍റെ കാലുകളിലാണ്‌. ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ട റീമയുടെ കാലുകളിലേക്കാണ് ലൈംഗിക ദാരിദ്ര്യം ഇപ്പോൾ ചെന്ന് നില്കുന്നത് .