ലോകാരോഗ്യ ദിനം 2022: ചരിത്രം, പ്രമേയം, സാഹചര്യം

ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥാപക ദിനത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. കഴിഞ്ഞ 50 വർഷമായി ഇത് മാനസികാരോഗ്യം, മാതൃ-ശിശു സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ സഹായിക്കുന്നു.

ലോകാരോഗ്യ ദിനം 2022: ചരിത്രം, പ്രമേയം, സാഹചര്യം

2022 ലെ ലോകാരോഗ്യ ദിനത്തിൽ, മനുഷ്യനെയും ഗ്രഹത്തെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികളിൽ ലോകാരോഗ്യ സംഘടന ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് WHO. ഈ വർഷം ലോകാരോഗ്യ ദിനം "നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം" എന്ന പ്രമേയത്തിലാണ് ആചരിക്കുന്നത്.

ലോകത്ത് ഒഴിവാക്കാൻ കഴിയുന്ന പാരിസ്ഥിതിക കാരണങ്ങളാൽ 13 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിക്കുന്നതായി WHO കണക്കാക്കുന്നു. ഇതിൽ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണി കാലാവസ്ഥ പ്രതിസന്ധിയാണ്. ചുരുക്കം പറഞ്ഞാൽ കാലാവസ്ഥ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധി കൂടിയാണ് എന്നർഥം.

ലോകാരോഗ്യ ദിനത്തിന്‍റെ ചരിത്രം; 1945 ഡിസംബറിൽ സ്വതന്ത്രമായ ഒരു അന്താരാഷ്‌ട്ര ആരോഗ്യ സംഘടന രൂപീകരിക്കാൻ ബ്രസീലും ചൈനയും നിർദ്ദേശിച്ചു. തുടർന്ന്, 1946 ജൂലൈയിൽ, ന്യൂയോർക്കിൽ, ഈ നിർദേശം അംഗീകരിക്കപ്പെടുകയും 1948 ഏപ്രിൽ 7ന് 61 രാജ്യങ്ങൾ ഈ എൻജിഒ രൂപീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്‌തു.

1949 ജൂലൈ 22നാണ് ലോകാരോഗ്യ ദിനം ആദ്യമായി ആചരിച്ചത്, എന്നാൽ പിന്നീട് തീയതി ഏപ്രിൽ 7 ലേക്ക് മാറ്റി. WHO ഔദ്യോഗികമായി സ്ഥാപിതമായ അതേ തീയതിയാണ് ഏപ്രിൽ 7. അതിനാൽ, 1950-ൽ ആദ്യമായി ഈ ദിനം ഔദ്യോഗികമായി ആചരിച്ചു. “ലോകാരോഗ്യ സംഘടനയുടെ (WHO) മുൻ‌ഗണനയുള്ള മേഖലയെ ഉയർത്തിക്കാട്ടുന്നതിന് ഒരു പ്രത്യേക ആരോഗ്യ വിഷയത്തെക്കുറിച്ച് ആഗോള അവബോധം വളർത്തുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്റെ ലക്ഷ്യം,” ഡബ്ല്യുഎച്ച്ഒ പ്രസ്‌താവിക്കുന്നു.

  • ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട് പ്രകാരം; 20 വർഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യത്തിന്റെ തോത് ഉയരുമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും പ്രവചിക്കപ്പെടുന്നു
  • ചില രാജ്യങ്ങളിലെ പല മേഖലകളിൽ താമസിക്കുന്ന 60% ആളുകൾക്കും അവശ്യമായ ആരോഗ്യ സേവനങ്ങൾ സാധ്യമാക്കാൻ കഴിയുന്നില്ല.
  • അനൗപചാരിക സെറ്റിൽമെന്റുകളിലോ ചേരികളിലോ താമസിക്കുന്ന 1 ബില്ല്യണിലധികം ആളുകൾ കൊറോണ വൈറസ് പകരുന്നത് തടയുന്നതിൽ വർദ്ധിച്ച വെല്ലുവിളികൾ നേരിടുന്നു.
  • ഏഷ്യ-പസഫിക് മേഖലയിലെ കുടിയേറ്റക്കാര്‍ ഏകദേശം 82.5 ദശലക്ഷമാണ് (ലോകത്തിലെ കുടിയേറ്റക്കാരില്‍ 32%).
  • പാൻഡെമിക്കിൽ വിദ്യാഭ്യാസ തടസവും സാമ്പത്തിക ആഘാതവും നേരിട്ടതിനാൽ ഏഷ്യ-പസഫിക് മേഖലയിലെ 5.9 ദശലക്ഷം കുട്ടികളും സ്‌കൂളുകളിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ്.
  • ഏഷ്യ-പസഫിക് ജനസംഖ്യയുടെ 52% ഇന്റർനെറ്റുമായി ബന്ധമില്ലാത്തവരാണ്

വരുമാനം, സമ്പത്ത്, അധികാരം എന്നിവയുടെ അസമത്വ വിതരണത്തിലേക്ക് നയിക്കുന്നതാണ് സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ രൂപകല്പന. നിരവധി ആളുകൾ ഇപ്പോഴും ദാരിദ്ര്യത്തിലും അസ്ഥിരതയിലും ജീവിക്കുന്നുവെന്നും WHO പ്രസ്‌താവിക്കുന്നു. മനുഷ്യന്‍റെ ക്ഷേമവും സമത്വവും പാരിസ്ഥിതിക സുസ്ഥിരതയും ക്ഷേമ സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യങ്ങൾ ദീർഘകാല നിക്ഷേപങ്ങൾ, ക്ഷേമ ബജറ്റുകൾ, സാമൂഹിക സംരക്ഷണം, നിയമപരവും സാമ്പത്തികവുമായ തന്ത്രങ്ങൾ എന്നിവയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ഗ്രഹത്തിനും മനുഷ്യന്‍റെ ആരോഗ്യത്തിനും വേണ്ടിയുള്ള ഈ നാശത്തിന്‍റെ ചക്രങ്ങളെ തകർക്കാൻ നിയമനിർമ്മാണ നടപടികളും കോർപ്പറേറ്റ് പരിഷ്‌കരണങ്ങളും വ്യക്തികളും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്.