കെ.വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എഐസിസിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമിതി നോട്ടീസയച്ചത്.

കെ.വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

കെ.വി തോമസിന് എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിനാണ് നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എകെ ആന്റണിയാണ് അച്ചടക്ക സമിതി അധ്യക്ഷൻ. എഐസിസി അംഗമായ കെവി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എഐസിസിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമിതി കാര്യം പരിഗണിച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

എന്നാല്‍ കെവി തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ അത് കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൊണ്ടെത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. സിപിഎം സെമിനാര്‍ എന്നതിന് അപ്പുറം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുത്ത സെമിനാറിലാണ് കെ.വി.തോമസ് പങ്കെടുത്തത്. ഇതിന്റെ പേരില്‍ തോമസിനെതിരെ നടപടി വന്നാല്‍ അത് ബാധിക്കുക ഡിഎംകെ കോണ്‍ഗ്രസ് ബന്ധത്തെ കൂടിയാണ്. സ്റ്റാലിന്‍ നയിക്കുന്ന മുന്നണിയിലെ അംഗമാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലും മുന്നണിയില്‍ കോണ്‍ഗ്രസ് വേണം എന്ന അഭിപ്രായമാണ് സ്റ്റാലിന്‍ പങ്ക് വയ്ക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam