ഇഗ്നോയില്‍ സംസ്കൃതം ബിഎഡ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന് സംസ്കൃതാദ്ധ്യാപക ഫെഡറേഷന്റെ നിവേദനം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്കൃതം പഠിക്കുന്നതിനായി നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ അവസരമുണ്ട്.

ഇഗ്നോയില്‍ സംസ്കൃതം ബിഎഡ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരന് സംസ്കൃതാദ്ധ്യാപക ഫെഡറേഷന്റെ നിവേദനം

ഇഗ്നോയില്‍ (ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി) സംസ്കൃതം ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷന്‍ കേന്ദ്ര മന്ത്രി വി.മുരളീധരന് നിവേദനം നല്‍കി. കെ.എസ്.ടി.എ.ഫ് സംസ്ഥാന സമിതി അംഗങ്ങളായ അനില കോട്ടക്കല്‍, ശിവകുമാര്‍ തോട്ടപ്പുറം ,മലപ്പുറം ജില്ലാ സെക്രട്ടറി റിയാസ് കക്കോവ്, തിരൂര്‍ സബ് ജില്ലാ കമ്മറ്റി പ്രസിഡന്‍്റ് സുധീഷ് കേശവപുരി എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് നിവേദനം നല്‍കിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്കൃതം പഠിക്കുന്നതിനായി നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ അവസരമുണ്ട്. എല്‍പി, യുപി വിഭാഗങ്ങളിലെ അധ്യാപകരുടെ യോഗ്യതയായി നിശ്ചയിച്ചിരുന്നത് പ്രാക് ശാസ്ത്രി / പ്രീ-ഡിഗ്രി/ അധ്യാപകയോഗ്യതാ പരീക്ഷ തുടങ്ങിയവയായിരുന്നു.

കാലാനുസൃതമായ വിദ്യാഭ്യാസ നയങ്ങളുടേയും നിയമങ്ങളുടേയും പശ്ചാത്തലത്തില്‍ അധ്യാപക യോഗ്യത ബിഎഡ് ആയി നിശ്ചയിച്ചിട്ടുണ്ട്. പ്രാക് ശാസ്ത്രി / അധ്യാപക യോഗ്യത പരീക്ഷ / പ്രീ-ഡിഗ്രീ എന്നി യോഗ്യത നേടിക്കൊണ്ട് സര്‍വീസില്‍ കയറിയ അധ്യാപകര്‍ക്ക് സര്‍വീസില്‍ ഇരുന്നു കൊണ്ടു തന്നെ ഉയര്‍ന്ന അധ്യാപക യോഗ്യതയായ ബിഎഡ് നേടുന്നതിനായി ഇഗ്‌നോയെ മാത്രമാണ് ആശ്രയിക്കാന്‍ കഴിയുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഈ സാഹചര്യത്തില്‍ ഇഗ്നോയില്‍ മറ്റ് വിഷയങ്ങള്‍ക്കുള്ളത് പോലെ തന്നെ സംസ്കൃതം ബിഎഡ് കൂടി ആരംഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന കേരളത്തിലെ സംസ്കൃത അദ്ധ്യാപകരുടെ ന്യായമായ ഈ നിവേദനം വിദ്യാഭ്യാസ മന്ത്രിയുടേയും യുണിവേര്‍സിറ്റിയുടേയും ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ അറിയിച്ചു.