ഗുജറാത്തിൽ വൻ ലഹരി വേട്ട.

ഇറാനിൽ നിന്ന് 17 കണ്ടെയ്നറുകളിലായി എത്തിയ 1349 കോടി വില വരുന്ന ഹെറോയിനാണ് പിടികൂടിയത്.

ഗുജറാത്തിൽ വൻ ലഹരി വേട്ട.

ഗുജറാത്തിലെ കണ്ഡ്ലാ തുറമുഖത്ത് വൻ ലഹരി വേട്ട. 205 കിലോ ഹെറോയിൻ പിടികൂടി. ഇറാനിൽ നിന്ന് 17 കണ്ടെയ്നറുകളിലാണ് ഹെറോയിൻ എത്തിയത്. 1349 കോടി വില വരും. ജിപ്സം പൗഡർ എന്ന വ്യാജേനയാണ് കണ്ടെയ്നർ എത്തിയത്. കണ്ടെയ്നർ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആർഐ അറസ്റ്റ് ചെയ്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

അതിനിടെ ഗുജറാത്ത് തീരത്ത് നിന്ന് 280 കോടി വിലവരുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി.അൽ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒൻപത് പാക് പൗരൻമാരും പിടിയിലായിട്ടുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam