വന്നു..കണ്ടു..കീഴടക്കി'; അയ്യരുടെ 9 ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്‌

സിബിഐ 5ന്‍റെ ഇതുവരെയുള്ള കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച കലക്ഷനാണ്‌ ചിത്രം നേടിയിരിക്കുന്നത്‌.

വന്നു..കണ്ടു..കീഴടക്കി'; അയ്യരുടെ 9 ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്‌

CBI 5 box office collection: സിബിഐ 5ന്‍റെ ഇതുവരെയുള്ള കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച കലക്ഷനാണ്‌ ചിത്രം നേടിയിരിക്കുന്നത്‌.

CBI 5 The Brain box office collection report: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമായിരുന്നു 'സിബിഐ 5: ദ്‌ ബ്രെയ്‌ന്‍'. സിനിമയുടെ ഇതുവരെയുള്ള കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'സിബിഐ 5' വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ബോക്‌സ്‌ ഓഫീസ്‌ കലക്ഷനാണ് സിനിമയുടെ ആഗോള വിതരണക്കാരായ ട്രൂത്ത്‌ ഗ്ലോബല്‍ ഫിലിംസ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

CBI 5 nine days collection: വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന്‌ മാത്രം ആദ്യ 9 ദിനങ്ങളില്‍ നിന്നായി ചിത്രം 17 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്‌. ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച കലക്ഷനാണിത്‌. 4.45 കോടി രൂപയാണ് ആദ്യ ദിനം കേരളത്തില്‍ നിന്ന്‌ മാത്രമായി ചിത്രം നേടിയത്‌.

CBI 5 negative response: ഈദ്‌ റിലീസായി മെയ്‌ ഒന്നിനാണ് 'സിബിഐ 5' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്‌. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് സമ്മിശ്രാഭിപ്രായമാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്‌. ഇതിനെതിരെ സംവിധായകന്‍ കെ.മധുവും രംഗത്തെത്തിയിരുന്നു. സിനിമയ്‌ക്കെതിരെ ബോധപൂര്‍വ്വം നെഗറ്റീവ്‌ പ്രചരണം നടത്തുന്നുവെന്നായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമ വിജയം നേടിയെന്നും അദ്ദഹം പറഞ്ഞു.

Mammootty Mukesh Jagathy team up: പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തിയ ചിത്രമാണ്‌ 'സിബിഐ 5'. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിച്ചു. സിനിമയില്‍ ചാക്കോ ആയി മുകേഷും വിക്രമായി ജഗതി ശ്രീകുമാറും വേഷമിട്ടു. അനൂപ്‌ മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.

CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേശ്‌ പിഷാരടി, പ്രശാന്ത്‌ അലക്‌സാണ്ടര്‍, സുദേവ്‌ നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ്‌ നെടുമങ്ങാട്‌, സന്തോഷ്‌ കീഴാറ്റൂര്‍, കോട്ടയം രമേശ്‌, പ്രസാദ്‌ കണ്ണന്‍, സുരേഷ്‌ കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരന്നത്‌.‌ അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാണ്‌ 'സിബിഐ' പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. കെ.മധുവിന്‍റെ സംവിധാനത്തില്‍ എസ്‌.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. സിബിഐ സിരീസിലെ മറ്റ്‌ നാല്‌ ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്‌, ഡല്‍ഹി എന്നിവിടങ്ങളായിരുന്നു ചിത്രീകരണം.

CBI series: 1988ലാണ്‌ ആദ്യ ഭാഗം 'ഒരു സിബിഐ ഡയറിക്കുറിപ്പ്‌' പുറത്തിറങ്ങിയത്‌. 1989ല്‍ 'ജാഗ്രത'യും, 2004ല്‍ 'സേതുരാമയ്യര്‍ സിബിഐ'യും, 2005ല്‍ 'നേരറിയാന്‍ സിബിഐ'യും പുറത്തിറങ്ങിയിരുന്നു. 34 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ് സിബിഐയുടെ ആദ്യ ഭാഗം റിലീസ്‌ ചെയ്‌തത്‌. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അഞ്ചാം ഭാഗമെത്തിയത്‌.