ഇറക്കുമതി ചെയ്ത കല്‍ക്കരി വാങ്ങാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നു- അശോക് ഗെഹ്ലോട്ട്

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന്‍റെ മൂന്നിരട്ടി വിലയാണിതിനെന്നും അദ്ദേഹം ആരോപിച്ചു.

ഇറക്കുമതി ചെയ്ത കല്‍ക്കരി വാങ്ങാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നു- അശോക് ഗെഹ്ലോട്ട്

ഇറക്കുമതി ചെയ്ത കല്‍ക്കരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതിന് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നതിന്‍റെ മൂന്നിരട്ടി വിലയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇറക്കുമതി ചെയ്ത കല്‍ക്കരി വാങ്ങണമെന്ന വ്യവസ്ഥ കേന്ദ്രം നീക്കം ചെയ്യണമെന്ന് ഗെഹ്ലോട്ട് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ഇറക്കുമതി ചെയ്ത കല്‍ക്കരി വാങ്ങിയാല്‍ രാജസ്ഥാന് 1,736 കോടി രൂപയുടെ അധിക ഭാരം ചുമക്കേണ്ടി വരും. 2021 ഡിസംബറില്‍ 4 ശതമാനം ഇറക്കുമതി ചെയ്ത കല്‍ക്കരിയില്‍നിന്ന് ഏപ്രിലില്‍ 10 ശതമാനം വാങ്ങണമെന്ന് കേന്ദ്രം നിര്‍ബന്ധമാക്കിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില കോള്‍ ഇന്ത്യ ലിമിറ്റഡ് നല്‍കുന്ന കല്‍ക്കരി വിലയുടെ മൂന്നിരട്ടിയിലധികം വരും. ഏകദേശം 1,736 കോടി രൂപയോളം വരുമെനന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഭ്യന്തര വിലയേക്കാള്‍ വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വാങ്ങുമ്ബോള്‍ സാധാരണ ഉപഭോക്താവിന് നേരിടേണ്ടി വരുന്ന അധിക ബാധ്യതയില്‍ ഗെഹ്ലോട്ട് ആശങ്ക രേഖപ്പെടുത്തി. വൈദ്യുതി ഉല്‍പ്പാദന യൂനിറ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്താനും ഉള്‍പ്പാദനം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.