27 കീടനാശിനികൾ നിരോധിക്കുന്നത് സംബന്ധിച്ച് കൃഷി മന്ത്രാലയത്തിന്റെ തീരുമാനം ഈയാഴ്ച ഉണ്ടായേക്കും.

രാജേന്ദ്രൻ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൃഷി മന്ത്രാലയം നിരോധനം സംബന്ധിച്ച മന്ത്രിതല ചർച്ച നടത്തിയതിന് ശേഷം തീരുമാനം എടുക്കാനാണ് സാധ്യത. 

27 കീടനാശിനികൾ നിരോധിക്കുന്നത് സംബന്ധിച്ച് കൃഷി മന്ത്രാലയത്തിന്റെ തീരുമാനം ഈയാഴ്ച ഉണ്ടായേക്കും.

27 കീടനാശിനികൾ നിരോധിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ ശുപാർശകൾ കേന്ദ്ര കൃഷി മന്ത്രാലയം ഈ ആഴ്ച പരിഗണിച്ചേക്കും. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥാലം മാറ്റത്തെത്തുടർന്ന് ഉടൻ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്ന് വ്യവസായ വിദഗ്ധർ സംശയം ഉന്നയിക്കുന്നുണ്ട്. രാജേന്ദ്രൻ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൃഷി മന്ത്രാലയം നിരോധനം സംബന്ധിച്ച മന്ത്രിതല ചർച്ച നടത്തിയതിന് ശേഷം തീരുമാനം എടുക്കാനാണ് സാധ്യത. 

കീടനാശിനികളുടെ നിരോധനവുമായി ബന്ധപ്പെട്ട് എതിർപ്പുകളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് 2020 മെയ് മാസത്തിൽ സർക്കാർ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ അഭ്യർത്ഥനയും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ഇടപെടലും കണക്കിലെടുത്ത്, നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി 45 ദിവസത്തിൽ നിന്ന് 90 ദിവസമായി ഉയർത്തി. പിന്നീട് 2021 ജനുവരിയിൽ വിശദമായ പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ടി.പി രാജേന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. 

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടെങ്കിലും 2021 നവംബറിലാണ് മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചത് . 27 കീടനാശിനികളുടെ  നിരോധനം നടപ്പിലാക്കി ഘട്ടംഘട്ടമായി 66 കീടനാശിനികൾ കൂടി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിൽ 18 എണ്ണത്തിന്റെ രജിസ്ട്രേഷൻ സർക്കാർ നേരത്തെ നിരസിച്ചിരുന്നു.

46 കീടനാശിനികളും നാല് കീടനാശിനി ഫോർമുലേഷനുകളും രാജ്യത്ത് ഇറക്കുമതി, നിർമാണം, വില്പന enniva കാർഷിക മന്ത്രാലയം നിരോധിക്കുകയോ ഘട്ടം ഘട്ടമായി നിർത്തുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, എട്ട് കീടനാശിനി രജിസ്ട്രേഷനുകൾ പിൻവലിച്ചു, അഞ്ച് കീടനാശിനികൾ ഗാർഹിക ഉപയോഗത്തിൽ നിന്ന് നിരോധിച്ചു, എന്നാൽ അവയുടെ കയറ്റുമതി അനുവദനീയമാണ്, ഒമ്പത് കീടനാശിനികൾ നിയന്ത്രിത ഉപയോഗത്തിന് കീഴിലാക്കുകയും ചെയ്തു.

അസഫേറ്റ്, അട്രാസൈൻ, ബെൻഫുറകാർബ്, ബ്യൂട്ടാക്ലോർ, ക്യാപ്റ്റൻ, കാർബൻഡാസിൻ, കാർബോഫ്യൂറാൻ, ക്ലോർപൈറിഫോസ്, ഡെൽറ്റാമെത്രിൻ, ഡിക്കോഫോൾ, ഡൈമെത്തോയേറ്റ്, ഡൈനോകാപ്, ഡൈയൂറോൺ, മാലത്തിയോൺ, മാൻകോസെബ്, മെത്തിമിൽ, മോണോക്രോട്ടോഫോസ്, ഓക്സിഫ്ലൂർനിനാൽബോസ്താലിൻ, പെൻഡിക്യുറംതൈൽബോസ്താലിൻ, സിറാം എന്നീ 27 കീടനാശിനികളാണ് നിരോധിക്കുക.