ഹൈകോടതി വിധിയിൽ സന്തോഷം പങ്കുവെച്ച് സംവിധായകൻ ബാലചന്ദ്രകുമാർ.
വിധി പ്രതീക്ഷിച്ചതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കാൻ കഴിഞ്ഞെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.

വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഹരജി തള്ളിയ വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. പ്രതീക്ഷിച്ചിരുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കാന്‍ എതിര്‍കക്ഷികള്‍ ശ്രമിച്ചു.വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
27 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് വരെ കൂട്ടത്തിലുണ്ട്. പുറത്തുവന്നതൊക്കെ ടീസര്‍ മാത്രമാണെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ഒന്നാം പ്രതിയാക്കി പുതിയ കേസെടുത്തത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റുള്ളവര്‍.