പി. ബിജുവിന്റെ സ്മരണക്കായി ഓര്‍മ മന്ദിരം ഒരുങ്ങുന്നു; മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡുമായി ഡി.വൈ.എഫ്.ഐ.

25 പ്രശസ്ത വ്യക്തികളുടെ യൗവനകാല സ്മരണകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം വിറ്റാണ് ധനസമാഹരണം നടത്തുന്നത്.

പി. ബിജുവിന്റെ സ്മരണക്കായി ഓര്‍മ മന്ദിരം ഒരുങ്ങുന്നു; മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡുമായി ഡി.വൈ.എഫ്.ഐ.

അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്‍റെ സ്മരണക്കായി നിര്‍മ്മിക്കുന്ന ഓര്‍മ്മ മന്ദിരത്തിന്‍റെ ധനശേഖരണത്തിനായി വേറിട്ട മാര്‍ഗവുമായി ഡിവൈഎഫ്‌ഐ. 25 പ്രശസ്ത വ്യക്തികളുടെ യൗവനകാല സ്മരണകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം വിറ്റാണ് ധനസമാഹരണം നടത്തുന്നത്. യൗവനത്തിന്‍റെ പുസ്തകം എന്നാണ് ബുക്കിന് പേര് നല്‍കിയിരിക്കുന്നത്. പുസ്തകത്തിന്‍റെ പ്രീ ബുക്കിങ്ങിലൂടെ 75 ലക്ഷം രൂപ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭരായ 25 പ്രശസ്തരുടെ ഓര്‍മകളുടെ സമാഹാരമാണ് യൗവനത്തിന്‍്റെ പുസ്തകം. പുസ്തക പ്രകാശനത്തിനുശേഷം സംസാരിച്ച എം.എ ബേബി പുസ്തകത്തില്‍ ഒരു തെറ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ വേദിയും സദസും നിശബ്ദമായി. എം.എ.ബേബി സ്വയം ട്രോളിയതാണെന്ന് മനസിലായപ്പോള്‍ വേദിയിലും സദസിലും ചിരിപടര്‍ന്നു. ഡിവൈഎഫ്‌ഐയുടേത് മാതൃകപരമായ പ്രവര്‍ത്തിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡുമായാണ് യൗവനത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. 25000 കോപ്പികളുടെ പ്രീ ബുക്കിങ് ഇതിനോടകം നടന്നു കഴിഞ്ഞു. 300 രൂപയാണ് പുസ്തകത്തിന്‍്റെ വില. പ്രീ ബുക്കിംഗിലൂടെ 75 ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞു. ജില്ലയിലെ പ്രവര്‍ത്തകര്‍ വായനക്കാരുടെ വീട് കയറിയിറങ്ങി പ്രീബുക്കിങ് ക്യാംപയിന്‍ നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്റെ ഓര്‍മക്കായി മെഡിക്കല്‍ കോളേജിന് സമീപത്താണ് സ്മാരകമന്ദിരം നിര്‍മ്മിക്കുന്നത്.