ട്വിറ്ററിന് വിലപറഞ്ഞ ഇലോൺ മസ്ക്.
മൂന്ന് ലക്ഷം കോടി രൂപയ്ക്ക് ട്വിറ്റര്‍ വാങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചു.

ട്വിറ്ററിന് വില പറഞ്ഞ് ഇലോണ്‍ മസ്ക്. മൂന്ന് ലക്ഷം കോടി രൂപയ്ക്ക് (41.39 ബില്യണ്‍ ഡോളര്‍) ട്വിറ്റര്‍ വാങ്ങാന്‍ തയ്യാറാണെന്ന് മസ്ക് അറിയിച്ചു. ഒരു ഓഹരിക്ക് 54.20 ഡോളര്‍ എന്ന നിരക്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കാമെന്നാണ് മസ്കിന്റെ വാഗ്ദാനം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ ചെയര്മാന് ബ്രട്ട് ടെയ്ലറിനാണ് മസ്ക് കത്തയച്ചിരിക്കുന്നത്. തന്റെ വാഗ്ദാനം ഏറ്റവും മികച്ചതും അന്തിമവുമാണെന്ന് മസ്ക് അയച്ച കത്തില്‍ പറയുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
വാഗ്ദാനം നിരസിക്കുകയാണെങ്കില്‍ ഓഹരി ഉടമയെന്ന നിലവിലെ പദവിയെക്കുറിച്ച് താന്‍ പുനരാലോചിക്കുമെന്ന് മസ്ക് വ്യക്തമാക്കി.നേരത്തെ ട്വിറ്ററിന്റെ 9 ശതമാനം ഓഹരികള്‍ മസ്കിന്റെ സ്ഥാപനമായ ടെസ്ല സ്വന്തമാക്കിയിരുന്നു.