ട്വിറ്ററില്‍ 9.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് എലോണ്‍ മസ്‌ക്.

വെളിപ്പെടുത്തലിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരിവില 26 ശതമാനം മുന്നേറി.

ട്വിറ്ററില്‍ 9.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് എലോണ്‍ മസ്‌ക്.

സാമൂഹിക മാദ്ധ്യമമായ ട്വിറ്ററില്‍ തനിക്  9.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് വെളിപ്പെടുത്തി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്. ഓഹരി വിപണിക്ക് സമര്‍പ്പിച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെളിപ്പെടുത്തലിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി 26 ശതമാനം മുന്നേറി.

ട്വിറ്ററില്‍ 290 കോടി ഡോള‌ര്‍ മതിക്കുന്ന 73.5 ദശലക്ഷം ഓഹരികളാണ് ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ  മസ്കിനുള്ളത്. ട്വിറ്ററിന്റെ സ്ഥാപകനായ ജാക്ക് ഡോര്‍സിക്കുള്ള 2.25 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ്. മാര്‍ച്ച്‌ 14നാണ് ട്വിറ്റര്‍ ഓഹരികള്‍ മസ്‌ക് വാങ്ങിയത്. ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വിമര്‍ശനം അദ്ദേഹം മാര്‍ച്ച്‌ 25ന് ഉന്നയിക്കുകയും ചെയ്‌തിരുന്നു. സജീവമായി ട്വിറ്റര്‍ ഉപയോഗിക്കുന്ന മസ്‌കിന് എട്ടുകോടിയോളം ഫോളോവേഴ്‌സുണ്ട്.