മെസ്സിക്ക് ഒഴികെ ബാക്കി എല്ലാവർക്കും റൊണാൾഡോയോട് അസൂയ

റൂണിയുടെ തിരിച്ചടി റൂണിക്ക് തന്നോട് അസൂയ ആണെന്ന് റൊണാൾഡോ പറഞ്ഞ സാഹചര്യത്തിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുൻ സഹ താരങ്ങളായ വെയിൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. വെയിൻ റൂണി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിനെ വിമർശിച്ചത് മുതലായിരുന്നു വാക്ക് പോര് ആരംഭിച്ചത്. റൊണാൾഡോ പഴയ റൊണാൾഡോ അല്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങളെയാണ് കൊണ്ടുവരേണ്ടിയിരുന്നത് എന്നും റൂണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇതിന് റൊണാൾഡോ റൂണിക്ക് തന്നോട് അസൂയ ആണെന്ന് ഇൻസ്റ്റഗ്രാമിൽ മറുപടി നൽകുകയുണ്ടായി. ഇന്നലെ റൊണാൾഡോയുടെ പ്രതികരണത്തെ കുറിച്ച് റൂണിയോട് മാധ്യമങ്ങൾ ആരാഞ്ഞു. റൊണാൾഡോയോട് അസൂയ ഉണ്ടാകാമെന്നും ലയണൽ മെസ്സി ഒഴിയികെ ബാക്കി എല്ലാ ഫുട്ബോൾ താരങ്ങൾക്കും റൊണാൾഡോയോട് അസൂയ ഉണ്ടാവുമെന്നും റൂണി തിരിച്ചടിച്ചു. 

മുമ്പും മെസ്സി റൊണാൾഡോയെക്കാൾ മികച്ച താരമാണ് എന്ന് റൂണി പറഞ്ഞിരുന്നു. റൊണാൾഡോയുടെ സിക്സ് പാക്കും അദ്ദേഹത്തിന്റെ റെക്കോർഡുകളും കിരീടങ്ങളും ആർക്കും അസൂയ ഉണ്ടാക്കാം എന്നും റൂണി കൂട്ടിച്ചേർത്തു.