കേന്ദ്രമന്ത്രി മുരളീധരന്‍ സില്‍വര്‍ലൈൻ വിരുദ്ധ വീട് സന്ദർശനം ; അനുകൂല മുദ്രവാക്യം വിളിച്ച് കുടുംബം

കഴക്കൂട്ടത്ത് സില്‍വര്‍ലൈനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ ചോദിച്ചറിയാന്‍ വീടുകള്‍ സന്ദര്‍ശിക്കാനിറങ്ങിയ കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ സില്‍വര്‍ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ച്‌ വീട്ടുകാര്‍.

കേന്ദ്രമന്ത്രി മുരളീധരന്‍ സില്‍വര്‍ലൈൻ വിരുദ്ധ വീട് സന്ദർശനം ; അനുകൂല മുദ്രവാക്യം വിളിച്ച് കുടുംബം

കഴക്കൂട്ടത്ത് സില്‍വര്‍ലൈനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ ചോദിച്ചറിയാന്‍ വീടുകള്‍ സന്ദര്‍ശിക്കാനിറങ്ങിയ കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ സില്‍വര്‍ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ച്‌ വീട്ടുകാര്‍. പ്രദേശത്തെ സിപിഎം കൗണ്‍സിലര്‍ കവിതയുടെ കുടുംബമാണ് സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചത്.

വി. മുരളീധരന്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും താത്പര്യം കാണിക്കാതെ വീട്ടുകാര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുടുംബം പറഞ്ഞു. തുടര്‍ന്ന് കേന്ദ്രമന്ത്രിയും സംഘവും വീട്ടില്‍ നിന്ന് മടങ്ങി.

സില്‍വര്‍ലൈന്‍ വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടത്ത് പ്രതിരോധ യാത്ര സങ്കടിപ്പിച്ച് വീട് സന്ദര്‍ശനം നടത്തിയത്. പ്രാദേശിക ബിജെപി നേതാക്കള്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ പത്തരയോടെ ഇവര്‍ കൗണ്‍സിലറുടെ വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വി. മുരളിധരന്‍ പദ്ധതിക്കെതിരെ സംസാരിച്ചയുടനെ സില്‍വര്‍ലൈന്‍ നാടിന് ആവശ്യമാണെന്നും പദ്ധതി നടപ്പാക്കണമെന്നും ഇവര്‍ പറയുകയായിരുന്നു.

ഇത് സിപിഎം ആസൂത്രിതമായി നടത്തിയ പ്രതിഷേധമാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളെ ബാധിക്കുന്ന പദ്ധതിയാണെന്നും അതില്‍ എതിര്‍പ്പുകള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.