കുത്തനെ കൂടി, പിന്നാലെ താഴ്ന്നു: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

ഇന്ന് സ്വർണ്ണവില ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 38360 രൂപയാണ്.

കുത്തനെ കൂടി, പിന്നാലെ താഴ്ന്നു: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

 തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്നലെ വൻവർധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വർണ വില കുറഞ്ഞത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 4 ദിവസവും സ്വർണ വില താഴേക്ക് പോയെങ്കിലും ഒറ്റദിവസത്തെ വർധന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായി.

ഇന്ന് സ്വർണ്ണവില ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 38360 രൂപയാണ്.

 ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ ഗ്രാമിന് കുറഞ്ഞു. 3960 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി.

 അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ് ഇന്നത്തെയും വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 72 രൂപയാണ് ഇന്നത്തെ വില.