ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു.

ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന.

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു.

ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റും സമുദായ നേതാവുമായ ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു. 'കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'' -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസം പട്ടേൽ സമുദായത്തിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിന്നു ഹാർദിക്. കോഡൽദാം ട്രെസ്റ്റ് ചെയർമാൻ നരേഷ് പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കളുമായാണ് അടച്ചിട്ട മുറിയിൽ ഹാർദിക് ചർച്ച നടത്തതിയത്. ചർച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിൽ നിന്നുള്ള പുറത്ത് പോക്ക്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഹാർദിക് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. അടുത്തിടെ ഗുജറാത്തിലെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് പട്ടേൽ, ബിജെപിയെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. രാമക്ഷേത്രം നിർമ്മിച്ചതിന് ബിജെപിയെയും നരേന്ദ്ര മോദിയെയും ഹാർദിക് പട്ടേൽ പുകഴ്ത്തി. ബിജെപിയില്‍ ചില കാര്യങ്ങള്‍ നല്ലതാണെന്നും സത്യം അംഗീകരിക്കണമെന്നും ഹാര്‍ദിക് പട്ടേല്‍ ദിവ്യഭാസ്ക്കർ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ഹാര്‍ദിക്കിന്റെ രാജി കോൺഗ്രസിന് തലവേദന വർദ്ധിപ്പിക്കുകയാണ്.

ബിജെപിയിൽ ചേരുകയാണോയെന്ന എന്ന ചോദ്യത്തിന് ഹാർദിക് പട്ടേൽ അനുകൂലമായാണ് പ്രതികരിച്ചത്. 'അങ്ങനെയൊരു ഓപ്ഷൻ മുന്നിലുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ ഭാവി കൂടി നോക്കണമല്ലോ. ബിജെപിക്ക് ശക്തമായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്'. ബിജെപി ഈയിടെ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങള്‍ കരുത്തുറ്റതാണെന്ന് ഹാർദ്ദിക് പട്ടേൽ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിർമ്മാണത്തിലും കശ്മീരിന്‍റെ സ്വയംഭരണ പദവി എടുത്തുകളഞ്ഞതിയും ഹാർദ്ദിക് പട്ടേൽ മോദി സർക്കാരിനെ അഭിനന്ദിച്ചു. കോണ്‍ഗ്രസ് ശക്തിപ്പെടണമെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി നേടിയെടുക്കണമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പട്ടേല്‍ പ്രക്ഷോഭങ്ങളുടെ നേതൃത്വത്തില്‍ നിന്ന് 2017ഓടെ ആയിരുന്നു കോണ്‍ഗ്രസിലേക്കുള്ള ഹാര്‍ദിക്കിന്റെ കടന്നുവരവ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചതും ഈയിടെയായിരുന്നു. ഇത്തവണ ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ ഉറച്ചുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ഹാര്‍ദിക്കിന്റെ രാജി തിരിച്ചടിയായേക്കും.