ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കര മണ്ഡലത്തിലെ പ്രചാരണ വിഷയമാക്കണം - എന്‍.എസ് മാധവന്‍.

എന്‍എസ് മാധവനെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫും രംഗത്തുവന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കര മണ്ഡലത്തിലെ പ്രചാരണ വിഷയമാക്കണം - എന്‍.എസ് മാധവന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കര മണ്ഡലത്തിലെ പ്രചാരണ വിഷയമാകണമെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. അവിടത്തെ തെരഞ്ഞെടുപ്പില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും ഈ വിഷയം ചര്‍ച്ചയാവുകയെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

'തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?,' എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.'

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

എന്‍എസ് മാധവനെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫും രംഗത്തുവന്നു. സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലായെന്ന പിടിവാശി എന്തിനാണെന്ന് കെ.സി ജോസഫ് ചോദിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വല്ലവിവരവും റിപ്പോര്‍ട്ടില്‍ ഉണ്ടോയെന്നും ആരെ സംരക്ഷിക്കാനാണ് ഈ തത്രപ്പാടെന്നും കെ.സി ജോസഫ് ട്വിറ്ററില്‍ കുറിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്ബാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് വലിയ വിവാദമായിരുന്നു. വിജയ് ബാബുവിനെതിരെ ബലാത്സംഗം പരാതിയുമായി യുവ നടി രംഗത്ത് വന്നതോടെയാണ് വീണ്ടും ഈ വിഷയം സജീവ ചര്‍ച്ചയായത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷനും വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.