ട്രെന്റാണ് പോളിക്യാബ് 

ഈ വർഷം പോളിക്യാബ് ഓഹരി 11 ശതമാനത്തിലധികം നേട്ടമുണ്ടാക്കി

വിപണിയിൽ പോളിക്യാബ് ഇന്ത്യാ ലിമിറ്റഡ് ഓഹരികൾ കുതിച്ചുയരുന്നു. ആദ്യമണിക്കൂറുകളിൽ തന്നെ അഞ്ച് ശതമാനത്തോളം കുതിച്ചുയർന്ന ഓഹരി ബുള്ളിഷ് സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കൂടാതെ ശരാശരി വോളിയം മറികടന്ന് ഓഹരിയിൽ വലിയ പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. 10 ദിവസം, 30 ദിവസം, 50 ദിവസത്തെയും ശരാശരി വോളിയത്തെ മറികടന്ന ബ്രേക്ക്ഔട്ട് ഓഹരിക്കു ലഭിച്ചിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ നിരക്കായി 2,537.90 രൂപയിലെത്തിയ ശേഷം മൂന്ന് ട്രേഡിങ് സെഷനുകളിൽ ഓഹരി എട്ട് ശതമാനത്തിലധികം ഉയർന്നു. മൊമന്റം ഇൻഡിക്കേറ്ററായ ആർഎസ്‌ഐ 68 ലെത്തിയത് ഓഹരിയുടെ ശക്തിയെ സൂചിപ്പിക്കുന്നു. ഡി.എം.ഐയ്ക്കും എഡിഎക്‌സിനും വളരെ മുകളിലാണ് +ഡി.എം.ഐ. ഇത് ഓഹരിയുടെ ട്രെന്റ് നിലനിൽക്കുമെന്ന് കാണിക്കുന്നു. സാങ്കേതിക സൂചകമായ ഒബിവി എക്കാലത്തെയും വലിയ ഉയരത്തിലാണ്. ഓഹരിയുടെ വോളിയം അടിസ്ഥാനത്തിൽ നോക്കിയാൽ വരും ദിവസങ്ങളിലും ബുള്ളിഷ് സ്വഭാവം കരുത്താർജ്ജിച്ച് മുന്നേറുമെന്ന് വ്യക്തമാണ്.

ഈ വർഷം ഇതുവരെ നോക്കിയാൽ ഓഹരി 11 ശതമാനത്തിലധികം നേട്ടമുണ്ടാക്കികൊണ്ട് എതിരാളി ഓഹരികളെയും സൂചികയെയും മറികടന്നു. വരുംദിവസങ്ങളിലും ഓഹരിയിൽ വലിയതോതിൽ വ്യാപാരം പ്രതീക്ഷിക്കാം. കൂടാതെ എക്കാലത്തെയും വലിയ നിരക്കായി 2,771 രൂപയെന്ന നിലവാരം കൈവരിക്കാനും ഓഹരിക്ക് ശേഷിയുണ്ട്.