ട്രെയിനുകളിൽ അമ്മയ്ക്കും കുഞ്ഞിനും സുഖമായി ഉറങ്ങാൻ ബേബി ബര്‍ത്ത് സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ
മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താന്‍ സാധിക്കാത്തതായിരുന്നു അതിന് കാരണം. ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഇതൊരു വലിയ ബുദ്ധിമുട്ടായാണ് മാതാപിതാക്കള്‍ കാണുന്നത്. ഇപ്പോഴിതാ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുഞ്ഞുങ്ങള്‍ക്കായി ബേബി ബര്‍ത്ത് സംവിധാനം മുന്നോട്ട് വെച്ചിരിക്കുകയാണ്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി. ലക്നൗ മെയില്‍ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആവിഷ്ക്കരിച്ചത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ലോവര്‍ ബര്‍ത്തിനൊപ്പമാണ് ബേബി ബര്‍ത്ത് സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത സമയം ഈ സീറ്റ് മടക്കി വെയ്ക്കാനും സാധിക്കും. 770 മില്ലി മീറ്റര്‍ നീളവം 225 മില്ലി മീറ്റര്‍ വീതിയും 76.2 മില്ലി മീറ്റര്‍ ഉയരവുമാണ് ബേബി ബര്‍ത്തിന്റെ അളവുകള്‍. പരീക്ഷണം വിജയം കണ്ടാല്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.