ഐപിഎൽ പ്രിയം കുറയുന്നു

രണ്ടാം ആഴ്ചയും ടിവി റേറ്റിംഗിൽ ഇടിവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തണ ഐപിഎല്‍ ടിവി റേറ്റിംഗിൽ വമ്പന്‍ ഇടിവ്. ഐപിഎൽ തുടങ്ങി ആദ്യ ആഴ്ചയിൽ 33 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെങ്കില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ 28 ശതമാനത്തിന്റെ ഇടിവാണുള്ളത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????

https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഐപിഎലില്‍ പത്ത് ടീമുകളാണ് ഈ സീസണിലുള്ളത്. കൂടുതൽ മത്സരങ്ങള്‍ കൂടുതൽ വ്യൂവര്‍ഷിപ്പ് കൊണ്ടു വരുമെന്ന് ബിസിസിഐ പ്രതീക്ഷിച്ച് നിന്ന ഘട്ടത്തിലാണ് ഈ തിരിച്ചടി.

ഐപിഎലില്‍ ഏറ്റവും അധികം ആരാധകരുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും മോശം ഫോമിലൂടെ കടന്ന് പോകുന്നതും വ്യൂവര്‍ഷിപ്പ് കുറയുവാന്‍ കാരണം ആയിട്ടുണ്ട്.