മരട് ഫ്ലാറ്റ്: ഉത്തരവാദികളെ കണ്ടെത്താന്‍ ജസ്റ്റിസ് രാധാകൃഷ്ണനെ നിയോഗിച്ച് സുപ്രീംകോടതി
കെട്ടിട നിര്‍മാതാക്കള്‍, പ്രമോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവരുടെ പങ്കാളിത്തമാണ് അന്വേഷിക്കുക.

കൊച്ചിയിലെ മരടില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ അനധികൃതമായി നിര്‍മിച്ചതിനും, അതിന് അനുമതി നല്‍കിയതിനും ഉത്തരവാദികളായവരെക്കുറിച്ച് അന്വേഷിക്കുന്നതിന് കൊല്‍ക്കത്ത ഹൈകോടതി മുന്‍ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ സുപ്രീംകോടതി നിയോഗിച്ചു. കെട്ടിട നിര്‍മാതാക്കള്‍, പ്രമോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവരുടെ പങ്കാളിത്തമാണ് അന്വേഷിക്കുക. പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് കേരള സര്‍ക്കാര്‍ നല്കിയ 61.50 കോടി രൂപ ഉത്തരവാദികളില്‍നിന്ന് തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്. ഗവായ് എന്നിവര്‍ വ്യക്തമാക്കി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
അനധികൃത നിര്‍മാണത്തിനുപിന്നില്‍ പ്രവര്ത്തിച്ചവരെക്കുറിച്ച അന്വേഷണത്തില്‍ ജസ്റ്റിസ് രാധാകൃഷ്ണന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സൗകര്യവും സഹകരണവും ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിളിപ്പിക്കുന്ന മുറക്ക് ഫ്ലാറ്റ് നിര്‍മാതാക്കള്‍ അദ്ദേഹത്തിനു മുമ്ബാകെ ഹാജരാകണം. അന്വേഷണം നടത്തുന്നതിനുവേണ്ടി വരുന്ന ചെലവുകള്‍ അദ്ദേഹത്തിന് നിശ്ചയിക്കാം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ജൂലൈ രണ്ടാം വാരത്തോടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങളുടെ ബാധ്യത നിശ്ചയിക്കുന്നതിനു മുമ്ബ്, അനധികൃത നിര്‍മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തേണ്ടതുണ്ടെന്ന് 2019 സെപ്റ്റംബര്‍ 27ലെ ഉത്തരവില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബില്‍ഡര്‍മാര്‍ ബോധിപ്പിച്ചു. തീരനിയമം ലംഘിച്ച് അനധികൃതമായി മരടില്‍ നിര്‍മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2020 ജനുവരിയിലാണ് പൊളിച്ചത്.