കെ റയിൽ കല്ലിടൽ നിർത്തി
സർവ്വേ ജി പി എസ് സാങ്കേതിക വിദ്യ വഴിയാക്കും

കെ റെയിലിന് വേണ്ടി ഇനി ഒരിടത്തും കല്ലിടില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവില്‍ കല്ലിടലും സര്‍വേയും നിറുത്തിവച്ചിരിക്കുയായിരുന്നു. ജിപിഎസിലൂടെ കെ റെയില്‍ കടന്നു പോകുന്ന റൂട്ടില്‍ കല്ലിടല്‍ വിര്‍ച്വലായി ചെയ്യാനാണ് തീരുമാനം. ജിയോ ഗാഡ് സംവിധാനം വഴിയാകും കല്ലിടല്‍.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനൊപ്പം കോടതികളിലുള്ള കേസിലും വിധി എതിരാകുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിലെ നിയമ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. നടപ്പിലാക്കാന്‍ തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ കല്ലിടലിന് വ്യവസ്ഥയുള്ളൂ എന്ന ചര്‍ച്ച സജീവമായിരുന്നു.
ജിപിഎസിലൂടെ സര്‍വ്വം നടത്തിയാകും ജിയോ ടാഗ് കല്ലിടല്‍. സ്ഥലത്തിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ തയ്യാറാക്കുന്നതിനെയാണ് ജിയോ ടാഗിങ് എന്നുപറയുന്നത്. നിലവില്‍ വസ്തു കൈയേറ്റങ്ങളും മറ്റും തടയുന്നതിന് പലരും ഈ മാതൃകയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ഈ രീതിയിലൂടെ കെ റെയിലിന്റെ പാത കടന്നു പോകുന്ന വഴി കൃത്യമായി തന്നെ രേഖപ്പെടുത്താന്‍ കഴിയും. കടലാസ് കമ്ബനികളേയും മറ്റും കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രജിസ്റ്റേര്‍ഡ് ഓഫീസുകള്‍ക്കും മറ്റും ജിയോ ടാഗ് സംവിധാനം കൊണ്ടു വന്നിരുന്നു. ഈ മാതൃകയായണ് കെ റെയിലിന് വേണ്ടിയും സ്വീകരിക്കുന്നത്.
കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമാ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പദ്ധതിയുടെ പേരില്‍ ജനങ്ങളെ എതിരാക്കാതിരിക്കാനാണ് പുതിയ നീക്കം. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങള്‍ മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കേരള റെയില്‍വെ ഡെവലപ്മെന്റ് കോര്പ്പറേഷന് നിര്‍ദ്ദേശം വച്ചെങ്കിലും ഉത്തരവില്‍ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
കല്ലിടലിനെതിരേയുള്ള കടുത്ത പ്രതിഷേധം മറികടക്കാനുള്ള നിര്‍ണായക നീക്കം കൂടിയാണിത്. കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പൊലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് കല്ലിടല്‍ പൂര്‍ണമായും നിര്‍ത്തി പകരം ജിപിഎസ് സംവിധാനത്തിലുള്ള സര്‍വേയിലേക്ക് തിരിയുന്നത്.