നികുതി വെട്ടിച്ച കേസിൽ കൈരളി ടി എം ടി എക്സിക്യുട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ ബിൽ തയ്യാറാക്കി കോടികളുടെ നികുതി വെട്ടിച്ച കേസിൽ കൈരളി ടി എം ടി എക്സിക്യുട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ. പ്രതിയെ തിരുവനന്തപുരം സിജെഎം കോടതി റിമാൻഡ് ചെയ്തു. ജിഎസ്ടി ഇൻറലിജൻസ് വിഭാഗം നടത്തിയ റെയ്ഡിലാണ് സംഘം ചേർന്നുള്ള വ്യാജബില്ലുകൾ തയ്യാറാക്കും നികുതി വെട്ടിപ്പും കണ്ടെത്തിയത്. 

വെട്ടിപ്പ് 100 കോടി കവിയുമെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന സൂചന. മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് റെയ്ഡും അറസ്റ്റും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് വ്യാജബില്ലുകൾ കണ്ടെത്തിയത്. ഉരുക്ക് നിർമാണ കമ്പനികളിൽ നടന്ന
റെയ്ഡിൽ 400 കോടിയുടെ വ്യാജബില്ലുകൾ തയ്യാറാക്കി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.സംഘം ചേർന്ന് നടത്തിയ വെട്ടിപ്പിൻ്റെ സൂത്രധാരൻ ഹുമയൂൺ കള്ളിയത്ത് ആണന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.