ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത

പ്രധാന താരങ്ങളെ എല്ലാം നിലനിർത്തും; നല്ല വാർത്തകൾ ഉടൻ വരുമെന്ന് കരോലിസ്

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലയെന്ന്  വെളിപ്പെടുത്തി സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം നില നിർത്തും. ടീമിന്റെ ഘടനക്ക് വലിയ മാറ്റം വരാതെ നോക്കുമെന്നും കരോലിസ് പറഞ്ഞു. താരങ്ങളിൽ ചിലർ അവർക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർക്ക് വേറെ പ്രശ്നങ്ങളുമുണ്ട്. ചെറിയ മാറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാകും. എന്നാൽ അത് ടീമിന്റെ തുടർച്ചയെ ബാധിക്കാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരാർ പുതുക്കുന്നതും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതുമായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നു. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ഉടൻ വരും എന്നും സ്കിങ്കിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടാനുണ്ട്. ഒരു സീസണിൽ ഫൈനൽ എത്തിയത് കൊണ്ട് മാത്രം തങ്ങൾ വലിയ ടീമായെന്ന ധാരണ ഞങ്ങൾക്ക് ഇല്ല. ടീം വിനയം സൂക്ഷിച്ച് കൊണ്ട് കഠിനാധ്വാനം ചെയ്യുന്നത് തുടരുമെന്നും കരോലിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.